തിരൂരങ്ങാടി: സംസ്ഥാന പോലീസ് വകുപ്പും എൻ.എസ്.എസ് സെല്ലും സംയുക്തമായി നടപ്പാക്കുന്ന ജീവദ്യുതി പോൾ ബ്ലഡ് സംസ്ഥാന അവാർഡ് തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിന്. സ്കൂൾ പ്രിൻസിപ്പാൾ ഒ. ഷൗഖത്തലി മാസ്റ്ററും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഇസ്മായിൽ പി യും ചേര്‍ന്ന് സംസ്ഥാന പോലീസ് ഡി ജി പി റവാഡ എ. ചന്ദ്രശേഖർ ഐ പി എസിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.
ഹീമോ പോൾ 2025 ചടങ്ങിന്റെ ഭാഗമായി തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന ചടങ്ങിലാണ് അവാർഡ് വിതരണം നടന്നത്. രക്തദാനത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലും പൊതു സമൂഹത്തിലും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് വകുപ്പ് തുടങ്ങിയ പദ്ധതിയുടെ പ്രചാരണത്തിൽ നടത്തിയ മികച്ച പ്രകടനത്തിനാണ് തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിന് ഈ അവാർഡ് ലഭിച്ചത്.
ചടങ്ങിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും എൻ.എസ്.എസ് യൂണിറ്റുകളെയും ചടങ്ങിൽ അനുമോദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ സാമൂഹികബോധം ഉണർത്താൻ സഹായകമാവുമെന്ന് ചടങ്ങ് അഭിപ്രായപ്പെട്ടു.
ഫോട്ടോ
തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്കൂളിന് സംസ്ഥാന പോലീസ് വകുപ്പിൻ്റെ ജീവദ്യുതി പോൾ ബ്ലഡ് അവാർഡ് പ്രിൻസിപ്പാൾ ഷൗക്കത്തലിക്ക് സംസ്ഥാന പോലീസ് ഡി ജി പി റവാഡ എ ചന്ദ്രശേഖർ ഐ.പി.എസ് നൽകുന്നു.
Post a Comment
Thanks