കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി


 കോഴിക്കോട്  ബേപ്പൂർ ഭാഗത്ത് കടലിൽ ഒഴുകി പോകുന്ന നിലയിൽ മൃതദേഹം കണ്ടെത്തി.

ജൂൺ 24- മുതൽ കാണാതായിരുന്ന കാട്ടില പീടിക മുല്ലാണ്ടിയിൽ താമസിക്കുന്ന അഹമ്മദ് കോയയുടെ മകൻ മുഹമ്മദ് ജാസിറിനെ (22) മൃതദേഹമാണ് ബേപ്പൂരിൽ കടലിൽ ഒഴുകി പോകുന്നതായി മത്സ്യ തെഴിലാളികളുടെ ശ്രദ്ധിയിൽപ്പെട്ടത്.  ഉടനെ കോസ്റ്റൽ പോലീസിനെ വിവരമറിയിച്ചതിനെ തുടന്ന് കരക്കെത്തിച്ച മൃതദേഹം  ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.


കാപ്പാട് കണ്ണങ്കടവ് ബീച്ചിന് സമീപം ജാസിറിന്റെ ബൈക്ക് കണ്ടെത്തിയതിനെ തുടർന്ന്, കടൽതീരത്ത് കാപ്പാട് മുതൽ ബേപ്പൂർ വരെ വൻതോതിൽ തിരച്ചിൽ നടന്നിരുന്നു. ബൈക്കിൽ  ജാസിറിന്റെ ഹെൽമറ്റും ചാവിയും കണ്ടെടുത്തിരുന്നു. കാണാതാകുമ്പോൾ നീല ടി-ഷർട്ടും പാന്റ്സുമാണ് ധരിച്ചിരുന്നത്.


 കാട്ടില പീടിക അമ്പലപ്പള്ളി ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം തുടർന്നു കൊണ്ടിരിക്കുന്നിതിടെയാണ് ബേപ്പൂർ കടലിൽ നിന്നും 

മൃതദേഹം കണ്ടെത്തിയത്.

 

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha