വിദ്യാര്‍ഥിനിക്ക് കൺസഷൻ നല്‍കിയില്ല, ഭർത്താവും സുഹൃത്തുക്കളും കണ്ടക്ടറെ മർദിച്ചു


 ക ണ്ണൂര്‍ | വിദ്യാര്‍ഥിനിക്കു കൺസഷൻ നല്‍കിയില്ലെന്ന് ആരോപിച്ച് പെരിങ്ങത്തൂരില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കു മര്‍ദനം. ഇരിങ്ങണ്ണൂര്‍ സ്വദേശി വിഷ്ണുവിനാണ് മര്‍ദനമേറ്റത്. വിദ്യാര്‍ഥിനിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും ബസിൽ വിഷ്ണുവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. വിഷ്ണു അടിയേറ്റു വീഴുന്നതും നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിദ്യാർഥിനിയെ ബസിൽനിന്നു തള്ളിയിട്ടെന്നും ആളുകളുടെ മുന്നിൽ അപമാനിച്ചെന്നും മർദിക്കാനെത്തിയവർ പറയുന്നതും കേൾക്കാം.


ഇന്നലെ രാവിലെയാണ് വിദ്യാർഥിനിയുമായി തർക്കമുണ്ടായത്. തുടർന്ന് വൈകിട്ടായിരുന്നു മർദനം. അക്രമത്തില്‍ പ്രതിഷേധിച്ച് തലശ്ശേരി- തൊട്ടിൽപാലം റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. വിഷ്ണുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha