കോഴിക്കോട്: സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാകണമെന്ന സർക്കാർ ഉത്തരവ് അവഗണിച്ച് പടിക്കെട്ടുകൾ കയറിയാൽ മാത്രം ചെന്നെത്താവുന്ന കെട്ടിടത്തിൽ കക്കോടി കൃഷി ഓഫീസ് പ്രവർത്തിക്കുന്നതിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. കക്കോടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ജൂലൈ 29 ന് കോഴിക്കോട് പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
വില്ലേജ് ഓഫീസിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കൃഷി ഓഫീസാണ് താത്ക്കാലികമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പടിക്കെട്ടുകൾ കയറാൻ പ്രയാസമായതിനാൽ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ നൽകാൻ പോലും നാട്ടുകാർ പ്രയാസപ്പെടുകയാണെന്ന് പരാതിയുണ്ട്.
Post a Comment
Thanks