ലൈനിലേക്ക് വീണ മരം മുറിക്കുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു; ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം


  കോട്ടയം | മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സ് ഓഫീസിലെ ഹോം ഗാര്‍ഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ.എസ്. സുരേഷ് ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ മുണ്ടക്കയം അസമ്പനിയിലായിരുന്നു സംഭവം. വൈദ്യുതി ലൈനിലിലേയ്ക്ക് ചാഞ്ഞ് കിടന്ന മരം മുറിച്ച് മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്.


വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു. ഓടി മാറാനുള്ള ശ്രമം വിഫലമായി. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാരിയെല്ലുകള്‍ തകര്‍ന്നതാണ് മരണം സംഭവിച്ചിരിക്കുന്നത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha