ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതിന് ക്രൂര മര്‍ദനം | റാഗിങ്ങെന്ന് പരാതി


  കോഴിക്കോട് | നടുവണ്ണൂര്‍ വാകയാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ റാഗിങ്ങെന്ന് പരാതി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായാണ് പരാതി. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതിനാണ് മര്‍ദനം. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു.


ഇന്‍സ്റ്റഗ്രാമില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പോസ്റ്റ് ഇടാന്‍ പാടില്ലെന്നാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ നിര്‍ദേശം. പോസ്റ്റിട്ടപ്പോള്‍ ഒരുതവണ സീനിയര്‍ വിദ്യാര്‍ഥികള്‍ വിലക്കിയിരുന്നു. ഈ വിലക്ക് മറികടന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ പോസ്റ്റിട്ടതാണ് പ്രകോപനമായത്. തുടര്‍ന്ന് കുട്ടിയെ ക്രൂര മര്‍ദനത്തിനിരയാക്കുകയായിരുന്നു. ബാലുശേരി പൊലീസാണ് അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


കഴിഞ്ഞ വര്‍ഷവും സ്‌കൂളില്‍ സമാനമായ സാഹചര്യം ഉണ്ടായതായി രക്ഷിതാക്കള്‍ വ്യക്തമാക്കുന്നു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha