മരിച്ചെന്ന് സന്ദേശം, പരിശോധിക്കാൻ എത്തിയപ്പോൾ കിണറ്റിൽ അനക്കം; പോലീസിന്റെ കരുതലിൽ യുവതിക്ക് പുതുജീവൻ



പാലക്കാട് |  അടക്കാപുത്തൂരില്‍ കിണറ്റില്‍ വീണ് യുവതി മരിച്ചു എന്ന ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ചെര്‍പ്പുളശ്ശേരി പോലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തിയത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കിണറ്റില്‍ നിന്ന് ചെറിയ അനക്കം ശ്രദ്ധയില്‍പെട്ടു. ഉടന്‍ കിണറില്‍ ഇറങ്ങി പരിശോധിച്ചു.


പോലീസിന്റെ നിര്‍ണായകമായ ഇടപെടലില്‍ യുവതിക്ക് പുതുജീവന്‍. കേരളാ പോലീസിന്റെ ഫേസ്ബുക്കില്‍ പേജിലാണ് ഈ നല്ല വാര്‍ത്തയുള്ളത്. അവസരോചിതമായി കര്‍ത്തവ്യനിര്‍വഹണം നടത്തിയ പ്രിയ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനം അര്‍പ്പിച്ചുകൊണ്ടാണ് പേജില്‍ സംഭവം പങ്കു വെച്ചിട്ടുള്ളത്.


പോസ്റ്റിന്റെ പൂര്‍ണ രൂപം

പാലക്കാട് ചെര്‍പ്പുളശ്ശേരി അടക്കാപുത്തൂരില്‍ കിണറ്റില്‍ വീണ് യുവതി മരിച്ചെന്ന ഫോണ്‍ കാള്‍ സ്റ്റേഷനില്‍ വന്നയുടനെ സംഭവസ്ഥലത്തേക്ക് പോലീസ് പാഞ്ഞെത്തി. സ്ഥലത്തെത്തിയപ്പോള്‍ കിണറിനുള്ളില്‍ ചെറിയ അനക്കം ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉടന്‍ തന്നെ കിണറില്‍ ഇറങ്ങി യുവതിയെ കരയിലേക്ക് കയറ്റി.


സമയം പാഴാക്കാതെ ഹോസ്പിറ്റലില്‍ എത്തിക്കാനായത് കൊണ്ട് തന്നെ ആ പെണ്‍കുട്ടിയുടെ ജീവന്‍ തിരികെപിടിക്കാനായി.


അവസരോചിതമായി കര്‍ത്തവ്യനിര്‍വഹണം നടത്തിയ പ്രിയ സഹപ്രവര്‍ത്തകരായ ചെര്‍പ്പുളശ്ശേരി പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷബീബ് റഹ്‌മാന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സുഭദ്ര, ശ്യംകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എം. ആര്‍ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.

Post a Comment

Thanks

أحدث أقدم
Moonniyur Vartha