തിരൂരങ്ങാടി: എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിൽ തുടർച്ചയായ ആറാം തവണയും കൊളപ്പുറം സെക്ടർ ജേതാക്കളായി. തിരൂരങ്ങാടി, വെന്നിയൂർ, സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ക്യാമ്പസ് വിഭാഗത്തിൽ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ജേതാക്കളായി.
പി എം എ സ് ടി കോളേജ് കുണ്ടൂർ, മൽഹാർ ആർട്സ് ആന്റ് സയൻസ് കോളേജ് തിരൂരങ്ങാടി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
കലാപ്രതിഭയായി കൊളപ്പുറം സെക്ടറിലെ ഇ കെ ഹാദിയും സർഗപ്രതിഭയായി കുണ്ടൂർ സെക്ടറിലെ ആദിൽ സലീഖും തെരഞ്ഞെടുക്കപ്പെട്ടു
അടുത്ത വർഷം സാഹിത്യോത്സവിന് ആഥിത്യമരുളുന്ന പന്താരങ്ങാടി സെക്ടറിന് നേതാക്കൾ പതാക കൈമാറി. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹിയിദ്ദീൻ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ജൗഹരി അധ്യക്ഷത വഹിച്ചു. സയ്യിദ് സെെനുൽ ആബിദ് തങ്ങൾ പ്രാർഥന നടത്തി.എസ് എസ് എഫ് ഇന്ത്യ സെക്രട്ടറി സ്വാദിഖ് അലി ബുഖാരി അനുമോദന പ്രഭാഷണം നടത്തി. ജേതാക്കൾക്ക് കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന വെെസ് പ്രസിഡണ്ട് എം എൻ കുഞ്ഞിമുഹമ്മദ് ഹാജി ട്രോഫി സമ്മാനിച്ചു.
സി എച്ച് അസ്ഹർ , എൻ എം സെെനുദ്ദീൻ സഖാഫി, പി അബ്ദുർറബ് ഹാജി, ഡോ: ശുഐബ് തങ്ങൾ,
എം നൗഫൽ, , എൻ ആബിദ്, സഈദ് സകരിയ്യ , ശാഹുൽ ഹമീദ് മുസ്ലിയാർ , സി എച്ച് മുജീബുർറഹ്മാൻ, മേലാത്ത് കുഞ്ഞിമുഹമ്മദ് , സുഹെെൽ ഫാളിലി, എപി ഖാലിദ് സംബന്ധിച്ചു

إرسال تعليق
Thanks