ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട് ട്രാൻസ്ജെൻഡർ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൈലത്തൂർ സ്വദേശിയായ യുവാവ് പിടിയിൽ



താനൂർ: ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട്  ട്രാൻസ്ജെൻഡർ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ താനൂർ സ്വദേശിയായ യുവാവ് പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 9 നാണ് ആൺസുഹൃത്തിന്റെ വീട്ടിൽ എത്തി ട്രാൻസ്ജെൻഡർ യുവതി ആത്മഹത്യ ചെയ്തത്.  കാവപ്പുര നായർപടിയിലെ പോണിയേരി തൗഫീഖി(40) നെയാണ് താനൂർ പൊലീസ് പിടികൂടിയത്.  വടകര സ്വദേശിയും തിരൂർ പയ്യനങ്ങാടിയിൽ താമസിക്കുന്നതുമായ കമീല (35)യാണ്  തൗഫീഖിൻ്റെ വീട്ടിലെ കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

    കമീല തൗഫി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ രാവിലെ അഞ്ചോടെ തൗഫീഖിൻ്റെ വീട്ടിൽ പോയി ആത്മഹത്യ ചെയ്യുമെന്ന് വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമാണ് സംഭവം. തൻ്റെ മരണത്തിന് ഉത്തരവാദി തൗഫീഖ് ആണെന്നും അവൻ്റെ വീടിന് സമീപത്ത് പോയി മരിക്കുമെന്നുമായിരുന്നു വീഡിയോയിൽ പറഞ്ഞത്.

   ഇതേ തുടർന്നാണ് ആത്മഹത്യാ പ്രേരണ കുറ്റത്തിന് തൗഫീഖ് അറസ്റ്റിലായത്. താനൂർ ഡിവൈഎസ്പി പി പ്രമോദിൻ്റെ നിർദ്ദേശത്തെ തുടർന്ന് സിഐ കെ ടി ബിജിത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

   ജൂലൈ ഒന്നു മുതലുള്ള കമീലയുടെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മുഴുവനും യുവാവുമൊത്തുള്ള നിരവധി വീഡിയോകളാണ്. യുവാവുത്തുള്ള പ്രണയ നൈരാശ്യമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha