തിരുരങ്ങാടി: കെട്ടിടത്തിന്റെ ശോച്യാവസ്ഥയെത്തുടർന്ന് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് വാർഡിലെ രോഗികളെ മാറ്റി. താലൂക്ക് ആശുപത്രിയിലെ പഴയ കെട്ടിടത്തിൽ പ്രവർത്തി ക്കുന്ന പാലിയേറ്റീവ് വാർഡിൽ നിന്നാണ് രോഗികളെ മാറ്റിയത്.
സ്ത്രീകളുടെയും കുട്ടികളുടെ യും കെട്ടിടത്തിൽ പ്രവർത്തിക്കു ന്ന മുകൾ നിലയിലുള്ള ഐ പി വാർഡിലേക്കാണ് രോഗികളെ മാറ്റിയത്. സ്ത്രീകളുടെയും പുരു ഷൻമാരുടേയും വാർഡിൽ നിന്നുള്ളവരെ മാറ്റിയിട്ടുണ്ട്. കെട്ടിടം സുരക്ഷിതമല്ലാത്തതിനാലാണ് മാറ്റിയതെന്ന് സൂപ്രണ്ട് പറഞ്ഞു.
താലൂക്ക് ആശുപത്രിയിലെ ഏറ്റ വും പഴയ കെട്ടിടങ്ങളിലൊന്നിലാണ് പാലിയേറ്റീവ് വാർഡ്.
ഉൾഭാഗത്ത് സീലിങ് ചെയ്ത തിനാൽ മുകളിലെ തകർച്ച പുറത്തേക്ക് കാണുന്നില്ല. കുട്ടികളുടെ ഒപിയിലേക്ക് പോകുന്ന ഭാഗത്തെ കോൺക്രീറ്റ് പാളികൾ അടർന്നു വീണുകൊണ്ടിരിക്കുക യാണ്. ഇതും സുരക്ഷാ ഭീഷണി യിലാണ്.
Post a Comment
Thanks