പന്താരങ്ങാടി മൈലിക്കല്‍ ശ്മശാനത്തില്‍ ആധുനിക വാതക ക്രിമിറ്റോറിയം ഡി.പി.ആര്‍ അംഗീകരിച്ചു.

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പന്താരങ്ങാടി മൈലിക്കല്‍ ശ്മശാനത്തില്‍ നിര്‍മിക്കുന്ന ആധുനിക  വാതക ക്രിമിറ്റോറിയത്തിന്റെ വിശദമായ പദ്ധതി നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. നഗരസഭ നേരത്തെ ടെണ്ടര്‍ ക്ഷണിച്ചതില്‍ കോസ്റ്റ് ഫോര്‍ഡ് ആണ് ഡി.പി.ആര്‍. തയ്യാറാക്കിയത്. 

ഇതിന്റെ ഭാഗമായി മണ്ണ് പരിശോധന നടത്തിയിരുന്നു. ഉടന്‍  ടെണ്ടര്‍ ക്ഷണിക്കും. ഏറെ നാളെത്തെ ആവശ്യമാണ് നഗരസഭ ഇതിലൂടെ പരിഹരിക്കുന്നത്. പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ നടപ്പാക്കുന്നതിനു ആവശ്യമായ മുഴുവന്‍ തുകയും നഗരസഭ വകയിരുത്തിയിട്ടുണ്ട്. ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, സോന രതീഷ്, സി.പി സുഹ്‌റാബി,  സെക്രട്ടറി മുഹ്‌സിന്‍  സംസാരിച്ചു.


                                  തിരൂരങ്ങാടി നഗരസഭ വാർഷിക പദ്ധതിയിൽ
മൈലിക്കൽ ശ്മശാനത്തിൽ  നിർമിക്കുന്ന ആധുനിക
ക്രമി റ്റോറിയത്തിന്റെ ഡി പി ആർ മാതൃക


റിപ്പോർട്ട്:

അഷറഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post
Moonniyur Vartha