മൂന്നിയൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ അവസാന ഗ്രാമസഭകൾ സജീവമായി നടന്നു വരുന്നു. 2020-25 വർഷത്തെ മൂന്നിയൂർ പഞ്ചായത്ത് പതിനാലാം വാർഡിന്റെ അവസാന ഗ്രാമ സഭ കഴിഞ്ഞ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ സറീന ഹസീബ് ഉൽഘാടനം ചെയ്തു.
ഗ്രാമ സഭ യോഗത്തിൽ വാർഡ് മെമ്പർ എൻ എം റഫീഖ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വാർഡിന്റെ ഇത് വരെ നടന്ന വികസന പ്രവർത്തനങ്ങളെ കുറിച്ചും വ്യക്തിഗത ആനുകൂല്യങ്ങളുടെ ലിസ്റ്റ് അംഗീകരിക്കുന്നതിനെ കുറിച്ചും ചർച്ചകൾ നടന്നു.
ചിന്നമ്മു ടീച്ചർ സ്വാഗതവും CDS മെമ്പർ മറിയമ്മു നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks