എയർപോർട്ട് റോഡിൽ കുഴി; അപകടം തടയാൻനടപടി വേണമെന്ന് നാട്ടുകാർ


എആർ നഗർ: അരീക്കോട്-പരപ്പനങ്ങാടി സംസ്ഥാനപാതയിൽ കൊളപ്പുറം-വിമാനത്താവളം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടു. റോഡിൽ ചില ഭാഗത്താണ് അരയടിയിലധികം താഴ്ചയുള്ള കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ അപകടങ്ങളും പതിവാണ്. റബ്ബറൈസ്ചെയ്ത റോഡിൽ പൈപ്പ്ലൈനിൻ്റെ അറ്റകുറ്റപ്പണികൾ നടത്താനായി കുഴിച്ചവയാണ് ഈ കുഴികൾ.


നന്നാക്കിയ റോഡ് പൊളിക്കുന്നതിനെതിരേ ജനങ്ങൾ ഇടപെടുമ്പോൾ പ്രതിഷേധമൊഴിവാക്കാൻ അശാസ്ത്രീയമായി കോൺക്രീറ്റ് മിശ്രിതം നിറച്ച് കുഴിയടയ്ക്കുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഇത് വീണ്ടും പൊളിഞ്ഞ് കുഴികളായി മാറുന്നു.


റോഡിൽ ഇടയ്ക്കുള്ള ഇത്തരം കുഴികൾ ശ്രദ്ധയിൽപ്പെടാതെയുള്ള അപകടം സ്ഥിരമാണ്. കുഴികളിൽ മഴവെള്ളം നിറഞ്ഞതിനാൽ ആഴമറിയാതെയാണ് പലരും അപകടത്തിൽപ്പെടുന്നത്. നാട്ടുകാരാണ് ഇത്തരം ഭാഗങ്ങളിൽ അപകടം സൂചിപ്പിക്കുന്ന അടയാളങ്ങൾ സ്ഥാപിക്കുന്നത്.

Post a Comment

Thanks

أحدث أقدم
Moonniyur Vartha