വേങ്ങര : തിരുരങ്ങാടി ലയൺസ് ക്ലബ്ബ് ഓർബിസ് ക്രീയേറ്റീവ്സുമായി ചേർന്ന് വേങ്ങര അലിവ് ചാരിറ്റി സെല്ലിൽ അന്താരാഷ്ട്ര പേരന്റ്സ് ഡേ ദിനപരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ എബിൾ വിദ്യാർത്ഥികൾക്ക് സൗജന്യ ഗ്രാഫിക് ഡിസൈൻ കോഴ്സ് മറ്റ് സൗജന്യ പഠന കോഴ്‌സുകൾ നടത്തുന്ന അലിവിന്റെ സെന്ററിൽ ഫിസിയോതെറാപ്പി, ഡയാലിസിസ്, ആംബുലൻസ് സേവനം എന്നിവയും സൗജന്യ സേവനമാണ്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഒത്തുചേർന്ന പരിപാടിയിൽ മുഴുവൻ കുട്ടികൾക്ക് സമ്മാനവും സൽക്കാരവും സംഗീതവിരുന്നുമൊരുക്കി സംഘാടകർ.
ചടങ്ങിൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജഹ്ഫർ ഓർബിസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി. എം ബഷീർ ഉദ്ഘാടനം ചെയ്തു. അലിവ് സെക്രട്ടറി ശരീഫ് കുറ്റൂർ പേരെന്റ്‌സ് ഡേ ദിനസന്ദേശം നൽകി. ലയൺസ് ക്ലബ് സോണൽ ചെയർപേഴ്സൺ ഡോക്ടർ സ്മിത അനി, ഓർബിസ് സി. ഇ ഒ, അമീൻ സിഎം, ഓർബിസ് ക്രീയേറ്റീവ്സ് ബിസിനസ്സ് ഹെഡ് സലീം വടക്കൻ, ഡി. എ. പി എൽ സംസ്ഥാന പ്രസിഡന്റ് ബഷീർ മമ്പുറം,നസീർ മേലേതിൽ,രേഷ്മ പാലക്കാട്,പികെ റഷീദ്, കടമ്പോട്ട് നാസർ, റഹീം പൂങ്ങാടൻ, മുഹ്സിൻ, സൽമാൻ പിപി കുറ്റാളൂർ എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks