ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറക്കടവ് പുഴയിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

 


ചേലേമ്പ്ര:പുല്ലിപ്പറമ്പിന് താഴെ പാറക്കടവ് പുഴയിൽ പാറക്കുഴി ഭാഗത്ത് മീൻ പിടിക്കാൻ എത്തിയ  യുവാവ് കാൽ വഴുതി വീണ് പുഴയിൽ മുങ്ങി മരിച്ചു. ഫറോക്ക് മണ്ണൂർ ഹൈസ്കൂളിന് സമീപം താമസിക്കുന്ന ശബരി പട്ടത്താനം (20) ആണ് മരണപ്പെട്ടത്. സുഹ്രുത്തുക്കളായ മറ്റ് മൂന്ന് പേരോടൊപ്പം യുവാവ് മീൻ പിടിക്കാൻ എത്തിയതാണെന്ന്  പറയപ്പെടുന്നു. ഇന്ന് വൈകിട്ട് നാലേ മൂക്കാലോടെയാണ് സംഭവം.

 


വിവരം അറിഞ്ഞ് മീഞ്ചന്തയിൽ നിന്ന് ഫയർഫോഴ്സ്, തേഞ്ഞിപ്പലം പോലീസ്, റെസ്ക്യൂ ടീം, ടി.ഡി.ആർ.എഫ്. സംഘം, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിതമായി നടത്തിയ  തിരച്ചിലിലാണ് മൃതദേഹം കിട്ടിയത്.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha