ഒരു തുള്ളി വെള്ളംപോലും കുടിക്കാൻ സമ്മതിച്ചില്ല!: ​ഗാസയിൽ കുട്ടികളടക്കം നൂറോളം പേരെ കൊന്നൊടുക്കി ഇസ്രയേൽ


വെള്ളം നിറയ്ക്കാൻ കാത്തിരിക്കുന്നതിനിടെ ഇസ്രയേലി വ്യോമാക്രമണത്തിൽ ആറ് കുട്ടികളടക്കം നൂറോളം പേർ കൊല്ലപ്പെട്ടതായി പലസ്തീൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ. ഗാസ നഗരത്തിൽ ഞായറാഴ്ച രാത്രിയും പുലർച്ചെയും ഒന്നിലധികം ഇസ്രയേലി ആക്രമണങ്ങൾ ഉണ്ടായതായും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടതായും സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ എഎഫ്പിയോട് പറഞ്ഞു. 

കൂടുതൽ പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മഞ്ഞ ജെറി ക്യാനുകൾക്കിടയിൽ കുടുങ്ങി കിടക്കുന്ന കുട്ടികളേയും പരിക്കേറ്റവരേയും സഹായിക്കാനെത്തുന്നവരുടെ വീഡിയോ പുറത്തു വന്നിരുന്നു.

ശനിയാഴ്ച റഫയിലെ ജിഎച്ച്എഫ് വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്ക് മേൽ ഇസ്രയേൽ ആക്രമണം അഴിച്ചു വിട്ടതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ആക്രമണത്തിൽ 110 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. 

ഇതിനെ തുടർന്ന് റഫയിലെ ഫീൽഡ് ആശുപത്രിയിൽ പരിക്കേറ്റ 132 പേരെ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ അനുസരിച്ച് ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 58,026 പേരാണ്. 138,520 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment

Thanks

أحدث أقدم