സ്വകാര്യ ബസ് പണിമുടക്ക്; ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാര്‍ ഇന്ന് ചര്‍ച്ച നടത്തും


നാളെ മുതല്‍ അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ ചര്‍ച്ച നടത്തും. ഇന്ന് വൈകുന്നേരം നാലരയ്ക്കാണ് ചര്‍ച്ച.


ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം ബസ് ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ധാരണയിലെത്താതെ പിരിയുകയായിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷന്‍ കാര്‍ഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഈ മാസം എട്ടിന് സ്വകാര്യ ബസുകള്‍ സൂചനാ സമരം നടത്തിയിരുന്നു.


ഒരാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനമെന്നും ബസുടമകള്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha