പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ്: പ്രവേശനം ഇന്ന് വൈകീട്ട് നാലു വരെ


തിരുവനന്തപുരം |  പ്ലസ് വണ്ണിന് മെറിറ്റിലും സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചവരില്‍ സ്‌കൂളും വിഷയവും മാറി അലോട്ട്‌മെന്റ് ( ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ്) ലഭിച്ചവര്‍ക്ക് ഇന്ന് വൈകീട്ട് നാലു വരെ സ്‌കൂളില്‍ ചേരാവുന്നതാണ്. നിലവിലെ പ്രവേശനം റദ്ദാക്കിയാണ് ഇവര്‍ക്ക് ട്രാന്‍സ്ഫര്‍ അലോട്ട്‌മെന്റ് നല്‍കിയിരിക്കുന്നത്. അതിനാല്‍ പുതിയ അലോട്ട്‌മെന്റ് പ്രകാരം നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം.

സംസ്ഥാനത്താകെ 54,827 കുട്ടികളാണ് സ്‌കൂളും വിഷയവും മാറാന്‍ അപേക്ഷിച്ചത്. ഇവരില്‍ 23,105 പേര്‍ക്ക് അലോട്ട്‌മെന്റ് ലഭിച്ചു. ഇതില്‍ 18,598 പേര്‍ക്ക് സ്‌കൂള്‍ മാറ്റം ലഭിച്ചു. 4507 പേര്‍ക്ക് വിഷയം മാറാനും കഴിഞ്ഞു. ജില്ലയ്ക്ക് പുറത്തുള്ള സ്‌കൂള്‍ മാറ്റത്തിന് 683 പേര്‍ക്കാണ് അവസരം ലഭിച്ചത്.

മെറിറ്റില്‍ അവശേഷിക്കുന്ന 24,999 സീറ്റിലേക്ക് ബുധനാഴ്ച തത്സമയ പ്രവേശനം നടക്കും. സ്‌കൂളും വിഷയവും മാറിയുള്ള അലോട്ട്‌മെന്റിന് ശേഷം ഓരോ സ്‌കൂളിലും മിച്ചമുള്ള സീറ്റിന്റെ വിശദാംശം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഹയര്‍ സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha