കൊണ്ടോട്ടി: പുളിക്കൽ വലിയപറമ്പിൽനിന്ന് കോഴിക്കോട് കിണാശ്ശേരി സ്വദേശി മുഹമ്മദ് ശാലുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.
മലപ്പുറം വലിയങ്ങാടി പണ്ടാറക്കൽ വീട്ടിൽ മുനവർ (32) ആണ് പിടിയിലായത്. ഇയാൾ പ്രധാന പ്രതി മൻസൂറിൻ്റെ ചെന്നൈയിലെ സ്ഥാപനത്തിൻ്റെ പാർട്‌ണർ കൂടിയാണ്. മുഹമ്മദ് ശാലുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ഗൂഢാലോചനയിലും മർദിച്ചതിലും ഇയാൾ പങ്കാളിയാണെന്ന് പോലീസ് പറഞ്ഞു. മലപ്പുറം പോലീസ്, എക്സൈസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്.
2017-ൽ 22 കിലോ കഞ്ചാവ് കൈവശംവെച്ച കേസിൽ അഞ്ച് വർഷത്തെ ശിക്ഷ കിട്ടിയിരുന്നു. മൂന്നു വർഷത്തെ ജയിൽവാസത്തിനുശേഷം അപ്പീൽ ജാമ്യത്തിൽ ഇറങ്ങിനടക്കുകയായിരുന്നു.
ചെന്നൈയിൽവെച്ചാണ് പിടികൂടിയത്.
Post a Comment
Thanks