കോഴിക്കോട്-തൃശ്ശൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ഗാങ്സ്റ്റർ' എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ അഭിഷേക് മോന്റെ ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു.
പുതുതായി തുറന്നുകൊടുത്ത ആറുവരിപ്പാതയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് ബസ് എതിർദിശയിൽ ഓടിച്ചതിനാണ് നടപടി.
കെഎൽ 08 ബിഎൻ 3497 നമ്പർ ബസിലെ ഡ്രൈവറായഅഭിഷേക് പൂക്കിപ്പറമ്പിൽ റോഡിൽതടസ്സമുണ്ടെന്നറിഞ്ഞതിനെ തുടർന്ന്അതിവേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന ആറുവരിപ്പാതയിൽ വെച്ച്വാഹനംതിരിക്കുകയുംഎതിർദിശയിലേക്ക് ഓടിക്കുകയും ചെയ്യുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്.
സംഭവംശ്രദ്ധയിൽപ്പെട്ടയുടൻജോയിന്റ്ആർടിഒ ഡി.വേണുകുമാറിന്റെ നേതൃത്വത്തിൽ എംവിഐ സി. ബിജു, എഎംവിഐമാരായ എസ്. സതീഷ്, എച്ച്. രാജേഷ്എന്നിവരടങ്ങിയ സംഘംഅന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനൊടുവിലാണ്ഡ്രൈവർക്കെതിരെ ലൈസൻസ് സസ്‌പെൻഷൻ ഉൾപ്പെടെയുള്ള നടപടി സ്വീകരിച്ചത്.
Post a Comment
Thanks