തിരൂരങ്ങാടി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വാർഷിക ജനറൽ ബോഡി യോഗം 2025 ജൂലൈ 15 ചൊവ്വാഴ്ച വൈകിട്ട് 8 മണിക്ക് മാർസോ മിലോൺ ഹാളിൽ നടന്നു. മെമ്പർമാരുടെ സജീവ പങ്കാളിത്തത്തോടെ നിറഞ്ഞ സദസ്സിൽ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി പുഴിക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഉന്നത വിദ്യാഭ്യാസം നേടിയ മെമ്പർമാരുടെ മക്കൾക്ക് മെമെന്റോകൾ, ക്യാഷ് അവാർഡുകൾ, ഉപഹാരങ്ങൾ എന്നിവ വിതരണം ചെയ്തു. കേരള ലളിതകലാ അക്കാദമി ഫോട്ടോഗ്രാഫി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ എക്സിക്യൂട്ടീവ് മെമ്പർ ബഷീർ കാടേരിക്ക് മെമെന്റോയും, തിരൂരങ്ങാടിയുടെ പ്രശസ്ത പിന്നണി ഗായകൻ കെ.ടി. അബ്ദുൽ ഹഖിന് ഷാൾ, ഫലകം എന്നിവയും നൽകി ആദരിച്ചു.
തിരൂരങ്ങാടി യൂണിറ്റ് ജനറൽ സെക്രട്ടറി കാരാടൻ അബ്ദുൽ കലാം സ്വാഗതം പറഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും അദ്ദേഹം അവതരിപ്പിച്ചു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ഉമ്മർ അറഫാ അധ്യക്ഷത വഹിച്ചു. ട്രഷറർ അൻവർ മേലെവീട്ടിൽ വരവ്-ചെലവ് കണക്കുകൾ സമർപ്പിച്ചു.
കെ.ടി. അബ്ദുൽ ഹഖിന്റെ ഗാനാലാപനം സദസ്സിനെ ആകർഷിച്ചു. രാത്രി 10 മണിയോടെ യോഗം സമാപിച്ചു. ട്രഷറർ അൻവർ മേലെവീട്ടിൽ നന്ദി പ്രകാശിപ്പിച്ചു.
Post a Comment
Thanks