തേഞ്ഞ ടയർ മാറ്റിയില്ലേ…! ഇൻഷുറൻസ് ക്ലെയിമിന് പോലും ബുദ്ധിമുട്ടാകും: യാത്ര സുരക്ഷിതമാക്കാൻ ഉറപ്പാക്കാം നല്ല ടയറുകൾ, മോട്ടോര്‍ വാഹനവകുപ്പ് അറിയിപ്പ്


  തിരുവനന്തപുരം: തേഞ്ഞ ടയര്‍ ഉപയോഗിച്ച് വാഹനമോടുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതകള്‍ വളരെ ഗുരുതരമാണ്. വാഹനം റോഡുമായി ബന്ധപ്പെടുത്തുന്ന ഏക ഭാഗമായതിനാല്‍ അവയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ടയര്‍ തേയ്മാനം കൂടുമ്പോള്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍, ടയറിന്റെ ഗ്രിപ്പ് ഗണ്യമായി കുറയും. ഇതു വാഹനത്തിന്റെ സ്റ്റോപ്പിംഗ് ഡിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുകയും തെന്നി മാറാനുള്ള സാധ്യത പലമടങ്ങ് ഉയര്‍ത്തുകയും ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കിലൂടെ മുന്നറിയിപ്പ് നല്‍കി.


 കുറിപ്പ്: 

തേഞ്ഞ ടയര്‍ ഉപയോഗിച്ച് വാഹനമോടുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതകള്‍ വളരെ ഗുരുതരമാണ്. ടയറുകള്‍, വാഹനം റോഡുമായി ബന്ധപ്പെടുത്തുന്ന ഏക ഭാഗമായതിനാല്‍, അവയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നന്നത് അനിവാര്യമാണ്. താഴെപ്പറയുന്ന കാരണങ്ങള്‍ ഇതില്‍ പ്രധാനമാണ്.


റോഡില്‍ ഗ്രിപ്പ് കുറയുന്നു: ടയര്‍ തേയ്മാനം കൂടുമ്പോള്‍, പ്രത്യേകിച്ച് നനഞ്ഞ റോഡുകളില്‍, ടയറിന്റെ ഗ്രിപ്പ് ഗണ്യമായി കുറയും. ഇതു വാഹനത്തിന്റെ സ്റ്റോപ്പിംഗ് ഡിസ്റ്റന്‍സ് വര്‍ദ്ധിപ്പിക്കുകയും, തെന്നി മാറാനുള്ള സാധ്യതയും പലമടങ്ങ് ഉയര്‍ത്തുകയും ചെയ്യും.


ടയര്‍ പൊട്ടാനുള്ള സാധ്യത: തേയ്മാനമുള്ള ടയറുകള്‍ എളുപ്പത്തില്‍ പൊട്ടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന വേഗത്തില്‍ ടയര്‍ പൊട്ടുകയാണെങ്കില്‍, വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും, ഗുരുതരമായ അപകടങ്ങള്‍ക്ക് കാരണമായേക്കാം.


നിയന്ത്രണക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകള്‍ ഉപയോഗിക്കുമ്പോള്‍, വാഹനം നിയന്ത്രിക്കാനും സ്റ്റീയര്‍ ചെയ്യാനും ബുദ്ധിമുട്ട് അനുഭവപ്പെടും. മോശം കാലാവസ്ഥയില്‍ ഹൈഡ്രോപ്ലയിനിംഗ് സംഭവിച്ച് അപകടം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.


ബ്രേക്കിംഗ് ദൂരമുയരുന്നു: ബ്രേക്ക് ചെയ്യുമ്പോള്‍, പ്രതീക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിച്ചതിന് ശേഷമേ വാഹനം നില്‍ക്കൂ. ഇത്, പ്രത്യേകിച്ച് മഴക്കാലത്ത്, അപകട സാധ്യതയെ പതിന്‍മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു.


ഇന്ധനക്ഷമത കുറയുന്നു: തേയ്മാനമുള്ള ടയറുകള്‍ ഇന്ധനക്ഷമത കുറയ്ക്കുന്നു, അതിനാല്‍ ഇന്ധന ചെലവ് വര്‍ദ്ധിക്കുകയും ചെയ്യും.


നിയമവിരുദ്ധവും ഇന്‍ഷുറന്‍സ് പ്രശ്‌നവും: തേയ്മാനമുള്ള ടയറുകള്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. അപകടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാന്‍ തടസ്സമായി വന്നേക്കാം.


കുതിച്ചു പായുന്ന വാഹനവും റോഡും തമ്മിലുള്ള ഏക ബന്ധമാണ് ടയറുകള്‍. അവയുടെ സുരക്ഷ ഉറപ്പാക്കുക, യാത്ര സുരക്ഷിതമാക്കുക!


'നാളെ ആവുകില്‍ ഏറെ വൈകീടും' സുരക്ഷയില്‍ അലംഭാവം അരുത്

Post a Comment

Thanks

Previous Post Next Post
Moonniyur Vartha