പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ സ്വർണ്ണക്കടത്തു നടത്തിയ കുറ്റാരോപിതനെ ഭീഷണിപ്പെടുത്തുകയും കൂട്ടാളിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാളുകൊണ്ട് വെട്ടി പരിക്കേല്പിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി അറസ്റ്റിൽ.
പുതുവൈപ്പ് സ്വദേശിയും ഗുണ്ടാംഗവുമായ അഭിലാഷി (31) നെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പരപ്പനങ്ങാടി സി.ഐ. വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.
2024 മെയ് മാസത്തിൽ എറണാകുളത്തെ പ്രമുഖ ഗുണ്ടാനേതാക്കളുടെ സഹായത്തോടെ താനൂർ, പരപ്പനങ്ങാടി സ്വദേശികൾ ചേർന്ന് നടത്തിയ അക്രമത്തിൽ യുവാവിന് തലയ്ക്ക് വെട്ടേൽക്കുകയും മർദ്ധിക്കുകയും ചെയ്ത പരാതിയിൽ പരപ്പനങ്ങാടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പുതുവൈപ്പിൽ വെച്ച് ഇയാൾ പിടിയിലായത്. പരപ്പനാട് വിഷൻ ഈ കേസിൽ 16 പ്രതികളിൽ പ്രധാനിയും ഗുണ്ടാനേതാവ് പുതുവൈപ്പിൻ സ്വദേശി സനീഷ് എന്ന ഇക്ക എന്നയാളുടെ എറണാകുളത്തെ കൊട്ടേഷൻ സംഘത്തിലെ അംഗവുമാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ്
ചെയ്തു. സി.ഐ.ക്ക് പുറമെ സി. പി.ഒ മാരായ വിബീഷ് കുമാർ, മഹേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Post a Comment
Thanks