ശുചിമുറിയിൽ കയറി വാതിലടച്ചു, പിന്നെ തുറന്നില്ല; അഞ്ചാം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ

 


ആലപ്പുഴ: ഹരിപ്പാട് അഞ്ചാം ക്ലാസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീ ശബരി (10) ആണ് മരിച്ചത്. മണ്ണാറശ്ശാല യു.പി.എസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ചൊവ്വാഴ്ച വൈകീട്ട് സ്കൂൾ വിട്ട് വന്നശേഷം ശുചിമുറിയിൽ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതിൽ ചവിട്ടിപൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. 

ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. കുറച്ചു ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ പിതൃ സഹോദരൻ ആത്മഹത്യ ചെയ്തിരുന്നു. ഇതിനു ശേഷം കുട്ടി മാനസികമായി വലിയ വിഷമത്തിലായിരുന്നുവെന്ന് കുടുംബം പൊലീസിന് മൊഴി നല്‍കി

Post a Comment

Thanks

أحدث أقدم
Moonniyur Vartha