യൂസിഡ് കാറുകൾ വാങ്ങാൻ ദില്ലിയിലേക്ക് പാഞ്ഞു മലയാളികൾ.. 10 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് ദില്ലിയിൽ ഇനി ഇന്ധനം നല്‍കില്ല..


ദില്ലി: രാജ്യതലസ്ഥാനത്ത് പഴയ വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ പെട്രോളില്ല.ദില്ലിയില്‍ ഇന്ന് മുതല്‍ 15 വർഷത്തിന് മുകളില്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും, 10 വർഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കില്ല.മലനിരീകരണം കുറയ്ക്കുന്നതിനായാണ് സർക്കാർ നടപടി, ഈ വാഹനങ്ങള്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് പമ്ബുകള്‍ക്ക് സെന്‍റർ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്‍റ് നിർദേശം നല്‍കി.


ദില്ലി നഗരത്തില്‍ മാത്രമല്ല, രാജ്യ തലസ്ഥാന പരിധിയില്‍ ( എൻസിആർ ) എല്ലാം നിയന്ത്രണം ബാധകം ആയിരിക്കും.ദില്ലിയിലെ 62 ലക്ഷം വാഹനങ്ങളെ നടപടി ബാധിക്കും. നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.  ട്രയല്‍ പോലും നടത്താതെ നടപടി അടിച്ചേല്‍പിച്ചെന്ന് പെട്രോള്‍ ഡീലർമാർ പറഞ്ഞു

Post a Comment

Thanks

أحدث أقدم
Moonniyur Vartha