കോഴിക്കോട് | മീൻ പിടിക്കുന്നതിനിടയിൽ നെറ്റിയിൽ ചൂണ്ടക്കൊളുത്തു കുടുങ്ങിയ മഞ്ചേരി സ്വദേശിയായ മുഹമ്മദ് അൻഷിഫിന് (18) രക്ഷകരായി അഗ്നിരക്ഷാ സേനാംഗങ്ങൾ. മാവൂർ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച അൻഷിഫിന്റെ നെറ്റിയിൽ തറച്ച ചൂണ്ട മുറിച്ച് മാറ്റുന്നതിന് ഡോക്ടർ മുക്കത്തെ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിയ സേനാംഗങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചൂണ്ട മിനി ഗ്രൈൻഡർ ഉപയോഗിച്ച് മുറിച്ചുമാറ്റി. സേനാംഗങ്ങളായ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ.എ. സുമിത്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മുഹമ്മദ് ഷനീബ്, സി.വിനോദ്, കെ.പി. അജീഷ് ഹോം ഗാർഡ് പി.ഫിജീഷ് എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു.
Post a Comment
Thanks