പരപ്പനങ്ങാടി : എസ്.എസ്.എഫ് വെസ്റ്റ് ജില്ലാ സാഹിത്യോൽസവ് സമാപിച്ചു.രണ്ട് ദിനരാത്രങ്ങൾ അക്ഷരാർഥത്തിൽ സർഗവസന്തത്തിലാഴ്ത്തിയ ധർമാധിഷ്ഠിത കലാമേളക്കാണ് പരിസമാപ്തി കുറിച്ചത്. വഴിവിട്ടൊഴുകുന്ന കലയേയും സാഹിത്യത്തേയും ശരിയായ ദിശയിലൂടെ ചലിപ്പിക്കുന്ന ധാർമിക വിപ്ലവ കലാമാമാങ്കത്തിന് ഒട്ടനവധി വീരചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച തീരദേശ മണ്ണിൽ ആവേശം വഴിഞ്ഞൊഴുകിയ അന്തരീക്ഷത്തിലാണ് തിരശ്ശീല വീണത്.
കലാ സാംസ്കാരിക രംഗത്ത് പുതിയ അനുഭവങ്ങളും കാഴ്ചപ്പാടുകളും രുചികളും ഭാഷകളും സംസ്കാരങ്ങളും നിറങ്ങളും കഥകളും വിശേഷങ്ങളും വരച്ചുകാട്ടി സർഗവന്തം പെയ്തിറങ്ങിയാണ് സാഹിത്യോത്സവിന് സമാപനം കുറിച്ചത്. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തിൽ 768 പോയിൻ്റ് നേടി തിരൂരങ്ങാടി ഡിവിഷൻ ജേതാക്കളായി. തുടർച്ചയായ രണ്ടാം തവണയാണ് തിരൂരങ്ങാടി ഡിവിഷൻ കലാ പട്ടം നേടുന്നത്. 605 പോയിൻ്റ് നേടി തേഞ്ഞിപ്പലം ഡിവിഷൻ രണ്ടും 598 പോയിൻ്റ് നേടി പരപ്പനങ്ങാടി ഡിവിഷൻ മൂന്നും സ്ഥാനങ്ങൾ നേടി.കലാപ്രതിഭയായി പുത്തനത്താണി ഡിവിഷനിലെ മുഹമ്മദ് ശബീലും സർഗ പ്രതിഭയായി പുത്തനത്താണി ഡിവിഷനിലെ തന്നെ മുഹമ്മദ് സ്വാലിഹ് കാമിൽ സഖാഫിയും തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനം കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് മുത്തുക്കോയ തങ്ങൾ പ്രാർഥന നടത്തി. എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ജഅ്ഫർ ശാമിൽ ഇർഫാനി അധ്യക്ഷത വഹിച്ചു. അടുത്ത സാഹിത്യോത്സവിന് ആഥിത്യമരുളുന്ന എടപ്പാൾ ഡിവിഷന് സംസ്ഥാന സെക്രട്ടറി ബാസിം നൂറാനി പതാക കെെമാറി. എസ് വെെഎസ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് അനുമോദനി പ്രഭാഷണം നടത്തി, ബാസിം നൂറാനി, ഡോ: ശുഐബ് തങ്ങൾ, , ഡോ : നൂറുദ്ദീൻ റാസി, സയ്യിദ് ഹുസെെൻ ജമലുല്ലെെലി, എസ് വെെ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി, എംഅബ്ദുൽ മജീദ് അരിയല്ലൂർ,എസ് എം എ മലപ്പുറം ജില്ലാ സെക്രട്ടറി ഹംസ ഹാജി, ശിഹാബുദ്ദീൻ സഖാഫി പെരുമുക്ക്,
കേരള മുസ്‌ലിം ജമാഅത്ത് പരപ്പനങ്ങാടി സോൺ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ്, എസ് വൈ എസ് പരപ്പനങ്ങാടി സോൺ ജനറൽ സെക്രട്ടറി ആബിദ് സഖാഫി, ഐ സി എഫ് പ്രതിനിധി ബഷീർ ഉള്ളണം,മുനീർ പാഴൂർ, സംബന്ധിച്ചു. സാഹിത്യോത്സവ് പ്രോഗ്രാം സമിതി ചെയർമാൻ മുഹമ്മദ് റഫീഖ് അഹ്സനി സ്വാഗതവും ടി അബൂബക്കർ അരിയല്ലൂർ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks