വീട്ടുമുറ്റത്ത് ഹെൽമറ്റ് ധരിച്ച നിലയിൽ മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കം, വിരലുകൾ ദ്രവിച്ച നിലയിൽ


കോഴിക്കോട്: പെരുമുഖം മൈത്രി റോഡ് മുണ്ടക്കലില്‍ വീട്ടുമുറ്റത്ത് മൃതദേഹം കണ്ടെത്തി. വാഴക്കാട് വിരിപ്പാടം കുന്നമല്‍ ഹൗസില്‍ അന്‍വര്‍ സാദത്ത് (57) എന്നയാളുടെ മൃതദേഹമാണ് ബന്ധു കൂടിയായ കുഞ്ഞിക്കോയയുടെ വീട്ടുമുറ്റത്ത് കണ്ടെത്തിയത്.


ഹെല്‍മറ്റ് ധരിച്ച നിലയിലായിരുന്നു മൃതദേഹം. 


ഇടതുകാലിന്റെ വിരലുകള്‍ ദ്രവിച്ച നിലയിലാണ്. മൃതദേഹത്തിനു രണ്ടു ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് വിലയിരുത്തല്‍. സ്ഥലത്തെത്തിയ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി.

Post a Comment

Thanks

Previous Post Next Post