അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ടാലന്റ് എക്സാം സംഘടിപ്പിച്ചു

 


തിരൂരങ്ങാടി: ഒ യു പി സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ടാലന്റ് എക്സാം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഭാഷാ വിജ്ഞാനം പരിപോഷിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തിയത്.

സീനിയർ അധ്യാപകൻ എം. അബ്ദുള്ള മാസ്റ്റർ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. എസ്.ആർ.ജി. കൺവീനർ വി.കെ. സിദ്ദീഖ് മാസ്റ്റർ എക്സാമിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അധ്യാപകരായ വി. അലി മാസ്റ്റർ,കെ. മുഹമ്മദ് മാസ്റ്റർ, എം. സഫിയ ടീച്ചർ, കെ. റസീന ടീച്ചർ, കെ. ഷബ്‌ന ടീച്ചർ, കെ.എം. സൈനബ ടീച്ചർ എന്നിവർ എക്സാമിന് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ടാലന്റ് എക്സാം ശ്രദ്ധേയമായി.

Post a Comment

Thanks

Previous Post Next Post