മലപ്പുറം : അലിഗഢ് മുസ്‌ലിം യൂണിവേഴ്സിറ്റി മലപ്പുറം സെന്ററിൽ ഈ അധ്യയന വർഷം മുതൽ തുടങ്ങുന്ന ബി ബി എ കോഴ്സ് പ്രവേശനത്തിനുള്ള വിജ്‌ഞാപനം ഇറങ്ങി. സെന്ററിൽ വെച്ച് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ 60 സീറ്റുകളിലേക്ക് ആണ് പ്രവേശനം.
2013-നു ശേഷം ആദ്യമായാണ് പുതുതായി ഒരു കോഴ്സ് മലപ്പുറം സെൻ്ററിൽ വരുന്നത്. മലപ്പുറം കേന്ദ്രത്തിൽ നിന്നും സമർപ്പിച്ച നാലുവർഷ ബി.എഡ് പ്രോഗ്രാം, എൽ.എൽ.എം, എം.എഡ്, നാലുവർഷ ഡിഗ്രി പ്രോഗ്രാമുകളും യൂണിവേഴ്‌സിറ്റിയുടെ വ്യത്യസ്ത ഫാകൽറ്റികളുടെ പരി ഗണനയിലാണെന്ന് കേന്ദ്രം ഡയറക്ടർ ഫൈസൽ വ്യക്തമാക്കി.
യൂണിവേഴ്സിറ്റിയുടെ കേന്ദ്രങ്ങളുടെയും വ്യകസനം മുൻ ഗണനകളിൽ ഉൾപ്പെടുത്തിയ വൈസ് ചാൻസലർ പ്രഫസർ നഈമ ഖാതൂനിന് അദ്ദേഹം നന്ദി അറിയിച്ചു.യൂണിവേഴ്‌സിറ്റിയിലെ കൊമേഴ്സ് ഫാക്കൽറ്റിക്ക് കീഴിലാണ് ഇപ്പോൾ 4-വർഷ ബി.ബി.എ പ്രോഗ്രാം തുടങ്ങുന്നത്. നിലവിൽ മാനേജ്മെന്റ് ഫാകൽറ്റിക്കു കീഴിൽ എം.ബി.എ പ്രഗ്രാം, ലോ ഫാകൽറ്റിക്കു കീഴിൽ അഞ്ചു വർഷ ബി.എ.എൽ.ബി, സോഷ്യൽ സയൻസ് ഫാകൾട്ടിക്ക് കീഴിൽ ബി.എഡ് എന്നീ പ്രാഗ്രാമുകൾ നടന്നു വരുന്നുണ്ട്.2025 ജൂലൈ 1 നു 24 വയസ്സ് പൂർത്തീകരിച്ചതയവർക്കും അതിനു താഴെ പ്രായമുള്ളവർക്കും അപേക്ഷനൽകാവുന്നതാണ്. 850 രൂപയാണ് അപേക്ഷ ഫീസ് . ജൂലൈ 24 വരെ
www.amucontrollerexams.com വെബ്സൈറ്റിലൂടെ അപേക്ഷ നൽകാം.ആഗസ്റ്റ് 20 ന് മലപ്പുറം സെന്ററിൽ വെച്ചാണ് പ്രവേശന പരീക്ഷ നടക്കുക.പ്ലസ്ട കൊമേഴ്സ്/സയൻസ്/ഹ്യൂമാനിറ്റീസ് /തത്തുല്യ യോഗ്യത പൂർത്തീകരിച്ച (50% മാർക്കിന് മുകളിൽ) ആർക്കും അപേക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 04933229299 എന്ന നമ്പറിൽ ബന്ധപ്പെടാം.
Post a Comment
Thanks