എം എസ് സി നഴ്സിങ് പ്രവേശനം: ഓൺലൈൻ അപേക്ഷ ഓ​ഗസ്റ്റ് 4 വരെ


കേരളത്തിൽ എം എസ് സി നഴ്സിങ്ങിന്റെ പ്രവേശനത്തിനായി ഓ​ഗസ്റ്റ് 4 വരെ അപേക്ഷിക്കാം. കേരളത്തിൽ 7 സർക്കാർ നഴ്സിങ് കോളേജുകളും 5 സ്പെഷൽറ്റി കോഴ്സുകളുമാണ് ഉള്ളത്. കോളേജുകളിൽ 162 സീറ്റുകളാണ് ഉള്ളത്. www.cee.kerala.gov.in എന്ന സൈറ്റിൽ ഓ​ഗസ്റ്റ് 4 വരെ രാത്രി 11:59 വരെ അപേക്ഷിക്കാം..


1100 രൂപയാണ് അപേക്ഷ ഫീസ്. ഇത് ഓൺലൈനായി അടയ്ക്കാം. ജനറൽ ക്വോട്ടയിൽ അപേക്ഷിക്കുന്നവർ സർവീസ് ക്വോട്ടയിലും അപേക്ഷ സമർപ്പിക്കുന്നുണ്ടെങ്കിൽ 1100 രൂപ കൂടുതൽ അടയ്ക്കണം. പട്ടിക വിഭാ​ഗക്കാർക്ക്  550 രൂപയാണ് അപേക്ഷ ഫീസ്. ബി.എസ്.സി നഴ്സിങ് 55% മൊത്തം മാർക്കോടെ പാസായവർക്കും 2025 ‍ജൂലൈ 25 ന് ഒരു വർഷത്തെ നിർദ്ദിഷ്ട സേവന പരിചയമുള്ളവർക്കും കോഴ്സിനായി അപേക്ഷിക്കാം. പിന്നാക്ക പട്ടിക, ഭിന്നശേഷി വിഭാ​ഗക്കാർക്ക് 50% ശതമാനം മാർക്ക് മതി. 2025 ജൂലൈ 25 ന് 46 വയസ്സ് കവിയരുത്.സർവൂസ് ക്വോട്ടക്കാർക്ക് 49 വരെയാകാം..

Post a Comment

Thanks

Previous Post Next Post
Moonniyur Vartha