കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും ലഹരിവേട്ട. 23കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതിയെ പിടികൂടി.
അബുദാബിയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശിനി മസൂദയാണ് കഞ്ചാവ് കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയിൽ 23 കോടി വില മതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് യുവതി കടത്തിക്കൊണ്ടുവന്നത്. കസ്റ്റംസ് പ്രിവെന്റിവ് യൂണിട്ടണ് ലഹരി പിടികൂടിയത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks