പരപ്പനങ്ങാടി:
പാലത്തിങ്ങൽ ന്യൂ കട്ടിൽ പുഴയിൽ കാണാതായ
താനൂർ എടക്കടപ്പുറം കമ്മാക്കാൻ്റെ പുരക്കൽ ഷാജഹാൻ്റെ മകൻ ജുറൈജ് (17)നെ കണ്ടെത്തിയില്ല. പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ ഇന്ന് ഉച്ചയ്ക്ക് ഒഴുക്കിൽ പെട്ടത്.
പരപ്പനങ്ങാടി സ്റ്റേഷൻ യൂണിറ്റ് ട്രോമാ കെയറിൻ്റെ മുങ്ങൽ വിദഗ്ധൻ, മൽസ്യ തൊഴിലാളികൾ, സന്നദ്ധ സംഘടന പ്രവർത്തകർ,നാട്ടുകാരും അഗ്നിരക്ഷാ സേനയും കുട്ടിക്ക് വേണ്ടി തിരച്ചിൽ ഇന്ന് നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിരച്ചിൽ നാളെ രാവിലെ തുടരും
നിരവധി ജീവൻ നഷ്ടമായ ഇവിടെ പ്രദേശത്തെ ആളുകളുടെ മുന്നറിയിപ്പു അവഗണിച്ച് ആളുകൾ കുളിക്കാൻ ഇറങ്ങുന്നത്.
إرسال تعليق
Thanks