മൂന്നിയൂർ: ഏറെ നാളത്തെ കാത്തിരിപ്പിനും മുറവിളികൾക്കും ശേഷം മൂന്നിയൂരിലെ ബഡ്സ് സ്കൂൾ യാഥാർത്യമായി. മൂന്നിയൂർ ഗ്രാമ പഞ്ചായത്തും ജില്ലാ പഞ്ചായത്തും വകയിരുത്തിയ 36 ലക്ഷം രൂപ ചിലവിട്ടാണ് ബഡ്സ് സ്കൂളിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. വാർഡ് 21 ൽ നടുവിലപ്പാറയിലാണ് ആറ് വർഷങ്ങൾക്ക് മുമ്പ് ബഡ്സ് സ്കൂൾ നിർമ്മാണം ആരംഭിച്ചത്. വിവിധ കാരണങ്ങളാൽ നിർമ്മാണം നീണ്ട് പോയെങ്കിലും ഇപ്പോൾ സ്കൂൾ യാഥാർത്യമായതിൽ ഭിന്നശേഷി സമൂഹം ഏറെ സംതൃപ്തരാണ്. ഇവിടെ റിഹാബിലിറ്റേഷൻ കേന്ദ്രം ആരംഭിക്കുന്നതിനും പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
വെളിമുക്ക് നടുവിലപ്പാറയിൽ നടന്ന വർണശബളമായ ചടങ്ങിൽ വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ.പി.അബ്ദുൽ ഹമീദ് മാസ്റ്റർ ബഡ്സ് സ്കൂൾ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.എം. സുഹ്റാബി അദ്ധ്യക്ഷം വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ സറീന ഹസീബ് മുഖ്യാത്ഥിതിയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടിൽ, വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ ജാസ്മിൻ മുനീർ , സി.പി. സുബൈദ, പി.പി.മുനീർ മാസ്റ്റർ, സ്റ്റാർ മുഹമ്മദ്, ബ്ലോക്ക് മെമ്പർമാരായ ജാഫർ സാദിഖ്, വീക്ഷണം മുഹമ്മദ്, സി.ടി.അയ്യപ്പൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കുടശ്ശേരി ശരീഫ , സുരേഷ് കുമാർ , നാസില,ഹനീഫ മൂന്നിയൂർ, എം.എ.അസീസ്, കെ.മൊയ്തീൻ കുട്ടി, വി.കെ. ശരീഫ , കടവത്ത് മൊയ്തീൻ കുട്ടി, ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ തുടങ്ങി വിവിധ സംഘടനാ നേതാക്കൾ പ്രസംഗിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks