യു.എ.ഇയില്‍ ഐ.ടി.വി. ഡ്രൈവര്‍മാരുടെ 100 ഒഴിവ്; 25 നും 41 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം


മലപ്പുറം | കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് യു.എ.ഇ ആസ്ഥാനമായ പ്രമുഖ കമ്പനിയിലേക്ക് ഐ.ടി.വി. ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു. 100 ഒഴിവുകളാണുള്ളത്. 

25 നും 41 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ജി.സി.സി/യു.എ.ഇ ഹെവി ലൈസന്‍സുള്ളവര്‍ക്ക് മുന്‍ഗണന. ഇന്ത്യന്‍ ട്രെയിലര്‍ ലൈസന്‍സ് നിര്‍ബന്ധം. എസ്.എസ്.എല്‍.സി പാസായിരിക്കണം. ഇംഗ്ലീഷ് നല്ലവണ്ണം വായിക്കാനും മനസിലാക്കാനുമുള്ള അറിവ് അഭികാമ്യം. 


അമിതവണ്ണം, കാണത്തക്കവിധത്തിലുള്ള ടാറ്റൂസ്, നീണ്ട താടി, മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. മാസം 2250 എ.ഇ.ഡി ശമ്പളമായി ലഭിക്കും. വിസ, താമസ സൗകര്യം, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ ലഭിക്കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, ഹെവി ഡ്രൈവിംഗ് ലൈസന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, തൊഴില്‍ പരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ recruit@odepc.in എന്ന ഇമെയിലിലേക്ക് ജൂലൈ 3 നകം അയയ്ക്കണം. 


വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0471-2329440/41/42/7736496574/977862046. സര്‍ക്കാര്‍ അംഗീകൃത സര്‍വീസ് ചാര്‍ജ് ബാധകമാണ്. ഒഡെപെക്കിന് മറ്റു ശാഖകളോ ഏജന്റുമാരോ ഇല്ല.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha