തിരുവനന്തപുരം: റേഷൻകടകളിലെ ഇ-പോസ് യന്ത്രങ്ങളെ ഇ-ത്രാസുമായി ബന്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഈ ക്രമീകരണം വരുന്നതോടെ തൂക്കിനൽകുന്ന ഭക്ഷ്യവസ്‌തുവിന്റെ അളവിന്റെ ബില്ല് മാത്രമേ പ്രിന്റ്ചെയ്തുവരൂ.
ഉപഭോക്താവിന് അനുവദിച്ചിട്ടുള്ള അളവ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇ-ത്രാസുമായി ഇ-പോസ് വയർ മുഖേനയോ ബ്ലൂ ടൂത്ത് വഴിയോ ബന്ധിപ്പിക്കും. എല്ലാ താലൂക്കിലും അഞ്ചുവർഷത്തേക്ക് കോൾ സെന്ററുമുണ്ടാകും. കടകളിലെ പ്രശ്നങ്ങൾ അപ്പപ്പോൾ പരിഹരിക്കാനാണിത്.
Post a Comment
Thanks