തിരൂരങ്ങാടി:നീറ്റ് പരീക്ഷയിൽ മെഡിക്കൽ വിഭാഗത്തിൽ 720 മാർക്കിൽ 546 മാർക്ക് സ്ക്കോർചെയ്ത് MBBS ന് യോഗ്യതനേടി നാടിൻ്റെ അഭിമാനമായിതീർന്ന ചെമ്മാട് കല്ലുപറമ്പൻ ഇസ്മായിലിൻ്റെ മകൾ ഷാനിബ ഫർഹാനയെ തിരൂരങ്ങാടി നഗരസഭ ഡിവിഷൻ 33 വെഞ്ചാലി മുസ്ലിംലീഗ്, യൂത്ത്ലീഗ്, MSF, വനിതാലീഗ്, പ്രവാസിലീഗ് ,KMCC എന്നിവയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ചടങ്ങിൽ ഡിവിഷൻ കൗൺസിലർ കെ.പി. വൈതലവി അദ്ധ്യക്ഷ്യം വഹിച്ചു. ഡിവിഷൻ മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.കെ അബ്ദുറഹ്മാൻ ഉപഹാരം നൽകി.
ജനറൽസെക്രട്ടറി സൈനു ഉള്ളാട്ട് , സെക്രട്ടറി ഹസ്സൻകുട്ടി.കെ.കെ ,
ജാഫർ കെ.കെ ,
യൂത്ത്ലീഗ് പ്രസിഡണ്ട് സൽമാൻ ചപ്പങ്ങത്തിൽ ,
കൗൺസിലർ വഹീദ ചെമ്പ,
വനിതാ ലീഗ് പ്രസിഡണ്ട്, സുലൈഖ ചെമ്പ
കെ.എം.സി.സി പ്രതിനിധികളായ സലാഹുദീൻ കെ .പി , മാസിൻ കെ .പി ,
ഹരിത,തിരുരങ്ങാടി മുൻസിപ്പൽ ട്രഷറർ അജ്നാ നർഗീസ് എന്നിവർ സംബദ്ധിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks