തിരൂരങ്ങാടി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പതിനൊന്നാം ഡിവിഷനിൽ പുളിഞ്ഞിലത്തിന് ആശ്വാസമായി വി .സി .ബി . ഷട്ടർ നിർമ്മാണം പൂർത്തിയായി. പ്രദേശവാസികളുടെ വലിയൊരു ആവശ്യം മഴക്കാലത്ത് തന്നെ പൂർത്തിയാക്കുവാൻ സാധിച്ചത് ഏറെ ആശ്വാസകരമാണ്. നഗരസഭ ടെൻഡർ ക്ഷണിച്ചു പ്രവർത്തി നടത്തുകയായിരുന്നു. കഴിഞ്ഞവർഷം പുഴയിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറി ഒട്ടേറെ കുടുംബങ്ങൾ താമസം മാറിയിരുന്നു.
തിരുരങ്ങാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ദുരിതാശ്വാസ ക്യാമ്പിൽ വച്ച് ഈ മഴക്കാലത്തിനു മുമ്പായി വി.സി.ബി. യാഥാർത്ഥ്യമാക്കുമെന്ന് നഗരസഭാ ഭരണസമിതി പ്രദേശവാസികൾക്ക് ഉറപ്പു നൽകിയതായിരുന്നു. ഇത് പാലിക്കാൻ സാധിച്ചതായി ചെയർമാൻ കെ .പി . മുഹമ്മദ് കുട്ടി പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, കൗൺസിലർ സി.പി. ഹബീബ ബഷീർ എന്നിവർ സ്ഥലം സന്ദർശിച്ച് പ്രവർത്തികൾ വിലയിരുത്തി.പി.കെ ഹനീഫ, ഇ.വി .ജാസിദ്, പി. അയൂബ്, കെ.പി. റഫീഖ് പങ്കെടുത്തു. ഷട്ടർ യാഥാർഥ്യമായതോടെ പുഴയിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറിയുള്ള ദുരിതത്തിന് അറുതിയാവും. പ്രദേശത്ത് തോട് സംരക്ഷണ ഭിത്തി നിർമാണവും പുരോഗമിക്കുകയാണ്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks