ഭാര്യയോടൊപ്പം ഹജിന് പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മരണപ്പെട്ടു


തിരൂരങ്ങാടി: ഹജ്ജ് കർമം നിർവഹിക്കാൻ ഭാര്യയോടൊപ്പം പോയ തെന്നല സ്വദേശി മദീനയിലേക്കുള്ള യാത്രാമധ്യേ അന്തരിച്ചു. തെന്നല അപ്ല സ്വദേശിയും പരേതനായ മണ്ണിൽ കുരിക്കൾ മുഹമ്മദിന്റെ മകനുമായ അബൂബക്കർ ഹാജി (66) ആണ് മരണപ്പെട്ടത്. 

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷത്തെ ഹജ്ജ് കർമം പൂർത്തിയാക്കി, മദീനയിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതത്തെ തുടർന്ന് മക്കയിലെ കിങ് ഫഹദ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.


ഭാര്യ: ആയിഷ

മക്കൾ: ഫഹദ് (യു.എ.ഇ), ഷബാഹ് (അൽ ഐൻ), ഷമിഹ

മരുമക്കൾ: സമീന (പൊന്മുണ്ടം), ഫഹ്മിദ (വാളക്കുളം), സുമയ്യ (കരിങ്കപ്പാറ)

ജനാസ: മദീനയിൽ ഖബറടക്കി.

Post a Comment

Thanks

أحدث أقدم