കോഴിക്കോട് പ്ലാനറ്റേറിയത്തിൽ അത്യാധുനിക ജ്യോതിശാസ്ത്ര ഗാലറി ഉദ്ഘാടനം നാളെ


കോഴിക്കോട് റീജനൽ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റേറിയത്തിൽ വിജ്ഞാനവും വിനോദവും പകർന്നു നൽകുന്ന നൂതന ജ്യോതിശാസ്ത്ര ഗാലറി ഒരുങ്ങി. നാളെ രാവിലെ 10 നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഒന്നരക്കോടി രൂപ ചെലവിൽ സജ്ജമാക്കിയ ഗാലറി ബഹിരാകാശ ശാസ്ത്രത്തെ അടുത്തറിയാൻ അവസരം നൽകുന്നു.

സന്ദർശകർക്ക് ആഴത്തിലുള്ള, ആകർഷകമായ പഠനാനുഭവം നൽകുന്നതിനായി ഏറ്റവും പുതിയ മൾട്ടിമീഡിയ ഉപകരണങ്ങൾ സജ്ജീകരിച്ച സാങ്കേതികവിദ്യാധിഷ്ഠിത ഗാലറി പുരാതന ജ്യോതിശാസ്ത്രത്തിൽ നിന്ന് ആധുനിക ബഹിരാകാശ ശാസ്ത്രം വരെയുള്ള അറിവുകൾ നൽകുന്നു. അരിസ്റ്റോട്ടിൽ, ടോളമി, ആര്യഭട്ടൻ, ഭാസ്കര, കോപ്പർനിക്കസ് തുടങ്ങിയവരുടെ ജ്യോതിശാസ്ത്ര സംഭാവനകളെ പുനരവലോകനം ചെയ്തുകൊണ്ടാണ് ഗാലറി ആരംഭിക്കുന്നത്.

ഗലീലിയോ പ്രതിമ, ദൂരദർശിനികളുടെ പരിണാമം, സൗരയൂഥത്തിന്റെയും അതിനു പുറത്തുള്ള വിവിധ ബഹിരാകാശ വസ്തുക്കളുടെ മാതൃക, അവയുടെ ത്രിമാന വിഡിയോ പ്രദർശനം തുടങ്ങിയവയും ഗാലറിയിൽ ഒരുക്കിയിട്ടുണ്ട്. സോളർ സിസ്റ്റം സോണിൽ ഓരോ ഗ്രഹത്തിന്റെയും സ്വഭാവങ്ങൾ പരിചയപ്പെടുത്തുന്നതിനൊപ്പം അവയുടെ ഗുരുത്വാകർഷണ വ്യത്യാസം അനുഭവപ്പെടാനുള്ള സൗകര്യവുമുണ്ട്. ഇന്ററാക്ടീവ് കിയോസ്കുകളും ഗാലറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha