കൊല്ലത്ത് മകനെ വെട്ടിക്കൊന്ന് അച്ഛൻ ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറിൽ അഭിഭാഷകനായ ശ്രീനിവാസ പിള്ള(80)യാണ് മകൻ വിഷ്ണു(40)വിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. മൃതദേഹങ്ങൾക്ക് രണ്ടുദിവത്തെ പഴക്കമുണ്ട്.
അച്ഛനും മകനും മാത്രമാണ് അക്ഷയ നഗറിലുള്ള വീട്ടിൽ താമസിച്ചിരുന്നത്. ഭാര്യയും മകളും തിരുവനന്തപുരത്തെ വീട്ടിലായിരുന്നു. ഫോണിൽ വിളിച്ചിട്ട ഇരുവരെയും കിട്ടാതെ വന്നതോടെ ഇവർ കൊല്ലത്തേക്ക് വരികയായിരുന്നു.
വീട് അകത്തുനിന്ന് അടച്ചിട്ടിരിക്കുന്നതിനാൽ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തി കതക് തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. വിഷ്ണുവിൻ്റെ മൃതദേഹം ചോരയിൽ കുളിച്ച നിലയിലായിരുന്നു. വിഷ്ണുവിന് മാനസികാസ്വസ്ഥ്യം ഉണ്ടായിരുന്നതായി അയൽവാസികൾ പറഞ്ഞു.
Post a Comment
Thanks