തിരൂർ: ഷാബി നൗഷാദ് എഴുതിയ 'നീലക്കടലിലെ നാൽപത് പടവുകൾ' എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു. തിരൂർ തുഞ്ചൻപറമ്പിൽ നടന്ന ചടങ്ങിൽ മലയാള മനോരമ മലപ്പുറം ചീഫ് സബ് എഡിറ്ററും നോവലിസ്റ്റുമായ ഷംസുദ്ധീൻ മുബാറക് ഡോ: ഖമറുന്നീസ അൻവറിന് പുസ്തകം നൽകി പ്രകാശനം ചെയ്തു.
പരിപാടിയിൽ ഹാപ്പിനെസ്സ് സെന്റർ ഫൗണ്ടർ സി.ഇ.ഒ.ഷമീന വി .പി ആദ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മഹ് മൂദ് മാട്ടൂൽ ഉദ്ഘാടനം നിർവഹിച്ചു. പേജ് ഇന്ത്യാ പബ്ലിഷേഴ്‌സ് അമ്മാർ കീഴുപറമ്പ് സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സോമനാഥൻ മാസ്റ്റർ പുസ്തകം പരിചയപ്പെടുത്തി.
താൻ എഴുത്തിലേക്ക് വന്ന വഴികൾ ഷാബി നൗഷാദ് വിവരിച്ചു . ഐ.യു. എച്ച്.എസ്. പ്രിൻസിപ്പൽ സൈദൂബിൻ സുബൈർമാസ്റ്റർ, സുഹ്റകൂട്ടായി ,വി.എസ്.ബഷീർ മാസ്റ്റർ, ഡോക്ടർ ഹാറൂൺ റഷീദ്. വി.പി, സി. ആബിദ്, അസീസ് കൂളത്ത്, അഡ്വ: സിദ്ധീഖ് , ഷാഹി ശിഹാബ് പാടൂർ , എന്നിവർ പ്രസംഗിച്ചു. .WMHRO ഒഫീഷ്യൽ കോർഡിനേറ്റർസ് പരിപാടിക്ക് നേതൃത്വം നൽകി. ഡോ: ഷമീന നന്ദി പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks