വള്ളിക്കുന്ന്: കടലുണ്ടി നഗരം വൈറ്റ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ അമിത ഫീസ് വര്ദ്ധനവിനെതിരെ രക്ഷിതാക്കള്‍ പ്രതിഷേധ സംഗമം നടത്തി. തിങ്കളാഴ്ച രാവിലെ 10 മണി്‌യോടെയാണ് നൂറിലധികം വരുന്ന രക്ഷിതാക്കള്‍ സ്‌ക്കൂളിലെത്തി പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.
സ്‌ക്കൂളിലെ പഠന നിലവാരവും ഭൗതിക സാഹചര്യവും ഉയര്‍ത്താതെ, നിലവിലെ ഫീസ് നിരക്ക് കുത്തനെ ഉയര്‍ത്തിയതാണ് രക്ഷിതാക്കളുടെ വ്യാപക പ്രതിഷേധത്തിന് കാരണമായത്. നിലവിലെ ഫീസ് നിരക്കില്‍ നിന്ന 26 ശതമാനത്തോളമാണ് പുതിയ അദ്ധ്യായന വര്‍ഷം ഉയര്‍ത്തിയിരിക്കുന്നത്..ഇത് കുറയ്ക്കണമെന്ന് ആവശ്യമുന്നയിച്ചായിരുന്നു രക്ഷിതാക്കളുടെ നേതൃത്ത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റി പ്രതിേഷേധ സംഗമം സംഘടിപ്പിച്ചത്.
ഇതേ ആവശ്യമുന്നയിച്ച് നേരത്തെയും ആക്ഷന്‍ കമ്മിറ്റി ചര്‍ച്ചയും ധര്‍ണ്ണയുമൊക്കെ നടത്തിയിരുന്നു. എന്നാല്‍ ഫീസ് ഉയത്തിയ കാര്യത്തില്‍ വീണ്ടുവിചാരമുണ്ടാവില്ല എന്നതാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിലപാട്. ധിക്കാരമപരമായ ഈ നിലപാടില്‍ പ്രതിഷേധിച്ച് ഇതിനകം 300 ഓളം കുട്ടികള്‍ സ്‌കൂളല്‍ നിന്ന് ടി സി വാങി പുതിയ സ്‌കൂളുകളില്‍ ചേര്‍ന്നു കഴിഞ്ഞു. സമാന സാഹച്ര്യം .ഇനിയും തുടരാന്‍ തന്നെയാണ് സാധ്യത. .
തിങ്കളാഴ്ചത്തെ പ്രതിഷേധ സംഗമത്തെ തുടര്‍ന്ന് സ്‌ക്കൂള്‍ പ്രിന്‍സിപ്പലുമായി രക്ഷിതാക്കളുടെ പ്രതിനിധി സംഘം മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായി്ല്ല. ഇക്കാര്യത്തില്‍ ഒരുു തീരുമാനമുണ്ടാകുന്നത് വര്‍ദ്ധിപ്പിച്ച ഫീസ് അടയ്‌ക്കേണ്ടതില്ല എന്നാണ് രക്ഷിതാക്കളുടെ നേതൃത്ത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം..
അനുകൂല തീരുമാനമുണ്ടാകുന്നത് വരെ തുടര്‍ പ്രതിഷേധങ്ങളുമായി മുന്നോട്ടു പോവുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരാവാഹികള്‍ അറിയിച്ചു. രാജീവ്, ശരത്ത് ദേവ്, സുല്‍ഫീ്ക്കര്‍ അലി, സുനേഷ് ബാബു എന്നിവര്‍ പ്രതിഷേധ സംഗമത്തിന നേത്വത്ത്വം നല്‍കി.

Post a Comment
Thanks