മലപ്പുറം ടൗണിന്റെ മുഖഛായ മാറ്റുന്ന പുതിയ 𝐊𝐒𝐑𝐓𝐂 ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്സ് ഗതാഗത വകുപ്പ് മന്ത്രി കെബി. ഗണേഷ് കുമാർ നാടിനു സമർപ്പിച്ചു.
പി ഉബൈദുള്ള MLA അധ്യക്ഷത വഹിച്ചു.
ഇ ടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥി ആയിരുന്നു.
നാല് നിലകളിലായി 37,445 ചതുരശ്ര അടി വിസ്തീർണ്ണമാണ് പുതിയ ടെർമിനലിനുള്ളത്. ഗ്രൗണ്ട് ഫ്ലോറില്‍ യാത്രക്കാർക്ക് ബസ് കാത്തുനില്‍ക്കുന്നതിനുള്ള സൗകര്യങ്ങളും അത്യാധുനിക ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്. മഴയും വെയിലുമേല്‍ക്കാതെ യാത്രക്കാർക്ക് ബസ് കയറാനും ഇറങ്ങാനും സാധിക്കുന്ന മേല്‍ക്കൂരയോടുകൂടിയ ബസ് ബേയും ഇന്റർലോക്ക് പതിച്ച യാർഡും ഇതോടൊപ്പം നിർമ്മിച്ചു.
അധിക വരുമാനം ലക്ഷ്യമിട്ട് വാണിജ്യാവശ്യങ്ങള്‍ക്കായി സ്ഥാപിച്ചിട്ടുള്ള 14 കടമുറികളില്‍ 13 എണ്ണവും ലേലം ചെയ്തിട്ടുണ്ട്. പാസഞ്ചർ ലോഞ്ച്, എ.സി. വെയിറ്റിംഗ് ഹാള്‍, പൂന്തോട്ടം, പബ്ലിക് അഡ്രസ്സിംഗ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടന പരിപാടിയില്‍ ജില്ലാ കളക്ടർ വി.ആർ. വിനോദ്, കെ.എസ്.ആർ.ടി.സി. സി.എം.ഡി. പി.എസ്. പ്രമോജ് ശങ്കർ, നഗരസഭ ചെയർമാൻ മുജീബ് കാടേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. അബ്ദുറഹിമാൻ (പുല്‍പ്പറ്റ), എം.ടി. അലി (പൂക്കോട്ടൂർ), അഡോട്ട് (ആനക്കയം), റാബിയ ചോലക്കല്‍ (കോഡൂർ), സുനീറ പൊറ്റമ്മല്‍ (മൊറയൂർ), ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. സലീന ടീച്ചർ, റൈഹാനത്ത് കുറുമാടൻ, നഗരസഭ കൗണ്‍സിലർമാരായ ഒ. സഹദേവൻ, പി.എസ്.എ. ഷബീർ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോണ്‍, പ്രോജക്‌ട് സിവില്‍ വർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ പി.എം. ഷറഫ് മുഹമ്മദ്, പി.ഡബ്ല്യു.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. മുഹമ്മദ് ഇസ്മയില്‍ എന്നിവർ സംസാരിച്ചു.
MLA ഫണ്ട് ഉപയോഗിച്ചാണ് ഒന്നാം ഘട്ട നിർമ്മാണം പൂർത്തിയാക്കിയത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ചു സംസ്‍കാരിക ഘോഷയാത്രയും നടന്നു.മലപ്പുറം ഡിപ്പോ ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കി പൊതു ജനങ്ങളുടെ വൻപങ്കാളിത്തം ശ്രദ്ധേയമായി.
ബസ് ടെർമിനലിലെ ട്രാക്കുകൾ
ട്രാക്ക് 1: തിരുവനന്തപുരം
ട്രാക്ക് 2: പാലക്കാട്
ട്രാക്ക് 3: കോഴിക്കോട്
ട്രാക്ക് 4: ബാംഗ്ലൂർ/ മൈസൂർ
ട്രാക്ക് 5 : ഊട്ടി
ട്രാക്ക് 6 : മധുരൈ
ട്രാക്ക് 7 : ഗുരുവായൂർ
Post a Comment
Thanks