പറമ്പിൽ പീടികയിൽ നിർത്തിയിട്ട കാറിനു പിന്നിൽ മറ്റൊരു കാറിടിച്ച് അപകടം


പെരുവള്ളൂർ | പടിക്കൽ - കരുവാങ്കല്ല് റോഡിൽ പറമ്പിൽപീടികയിൽ വില്ലേജ് ഓഫീസിന് സമീപം റോഡരികിൽ നിർത്തിയിട്ട കാറിന് പിന്നിൽ മറ്റൊരു കാറിടിച്ച് അപകടം. കാറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാർക്കിങ്ങിനിടെ നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്നാണ് വിവരം. 

ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ മുൻവശത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്റെ ടയർ പൊട്ടുകയും ഇരു വാഹനങ്ങൾക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി.

Post a Comment

Thanks

Previous Post Next Post