പൊതുവിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനം ലഭിച്ച കുട്ടികൾക്ക് സ്ഥിരം ആധാർ നമ്പർ ലഭിക്കാത്തത് അദ്ധ്യാപക തസ്തികകൾ നഷ്ടപ്പെടുത്തുമെന്ന് ആശങ്ക. വിദ്യാർത്ഥികളുടെ എണ്ണമെടുക്കുന്ന ആറാം പ്രവൃത്തിദിനം നാളെയാണ്. ആധാറുള്ള കുട്ടികളെമാത്രം പരിഗണിച്ചാൽ മതിയെന്നാണ് സർക്കാർ ഉത്തരവ്.
ഒന്നാംക്ളാസ് പ്രവേശന സമയത്താണ് കുട്ടികൾ ആധാറിന് അപേക്ഷിക്കുന്നത്. പലർക്കും കിട്ടിയിട്ടില്ല. കിട്ടിയവരിൽ ഭൂരിപക്ഷത്തിനും താത്കാലിക നമ്പരാണ്. കുട്ടി ക്ളാസിലുണ്ടെങ്കിലും ആധാറിൽ താത്കാലിക നമ്പറാണെങ്കിൽ കണക്കിൽപ്പെടുത്തരുതെന്നാണ് ഉത്തരവ്. താത്കാലിക നമ്പർ ലഭിച്ച കുട്ടികളെയും ഉൾപ്പെടുത്തണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം. 2020-21 അദ്ധ്യയന വർഷം മുതലാണ് ആധാർ നിർബന്ധമാക്കിയത്. ഡിവിഷനെ ബാധിക്കും, തസ്തിക കുറയും
ഒന്നു മുതൽ നാലുവരെ ക്ളാസുള്ള സ്കൂളിൽ ഒരു ക്ളാസിലെ അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1: 30 ആണ്. 31 കുട്ടികളുണ്ടെങ്കിൽ അടുത്ത ഡിവിഷൻ അനുവദിക്കും. കൂട്ടത്തിൽ ഒരു കുട്ടിക്ക് ആധാറില്ലെങ്കിൽ രണ്ടാമത്തെ ഡിവിഷൻ മാത്രമല്ല, അദ്ധ്യാപക തസ്തികയും നഷ്ടമാവും. അദ്ധ്യാപകരുടെ പുനർവിന്യാസത്തിന് വഴിവയ്ക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് ആധാറില്ല
അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റ് നൽകാനുള്ള ബുദ്ധിമുട്ട് കാരണം ആധാർ ലഭ്യമല്ല. ഇവർക്ക് പഠനം തുടരുന്നതിന് തടസമില്ലെങ്കിലും തസ്തിക നിർണയത്തിനുള്ള കുട്ടികളുടെ എണ്ണത്തിൽ ഉൾപ്പെടുത്തില്ല.'തസ്തിക നഷ്ടത്തിന് സാദ്ധ്യതയുള്ളതിനാൽ ആധാർ രേഖപ്പെടുത്താനുള്ള തീയതി ജൂലായ് 15 വരെ നീട്ടണം".- ജി. സുനിൽകുമാർ, ജനറൽ സെക്രട്ടറി, കെ.പി.പി.എച്ച്.എ'മാസങ്ങൾക്ക് മുമ്പ് ആധാർ എടുത്തവർക്കുപോലും യു.ഐ.ഡി നമ്പർ ലഭിക്കാത്തതിനാൽ ജൂലായ് 15 വരെ സമയപരിധി നീട്ടണം. സാങ്കേതിക കാരണങ്ങളാൽ ആധാർ ലഭ്യമല്ലാത്ത അതിഥിത്തൊഴിലാളികളുടെ കുട്ടികളെ ഉൾപ്പെടുത്തുകയും വേണം".- കെ. അബ്ദുൽ മജീദ്,സംസ്ഥാന പ്രസിഡന്റ്,കെ.പി.എസ്.ടി.എ
കുട്ടികളുടെ ആധാറിൽ കേരളം പിന്നിൽ
ന്യൂഡൽഹി: അഞ്ചു വയസിന് താഴെയുള്ള വിഭാഗത്തിൽ ആധാർ രജിസ്റ്റർ ചെയ്യുന്നതിൽ കേരളം ദേശീയ തലത്തിൽ ഏറ്റവും പിന്നാക്കമാണെന്ന് യൂണിക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഓഫ് ഇന്ത്യ (യു.ഐ.എ.ഐ) അധികൃതർ വ്യക്തമാക്കി. സ്‌കൂൾ പ്രവേശന സമയത്ത് ആധാർ രജിസ്റ്റർ ചെയ്യാൻ ധൃതികൂട്ടുന്നതാണ് പ്രശ്‌നം. ഒരു മാസത്തിനുള്ളിൽ ലഭ്യമാകും. രേഖകളുടെ കൃത്യത, സാങ്കേതിക പ്രശ്‌നങ്ങൾ തുടങ്ങിയ ഘടകങ്ങൾ നിർണായകം.2,98,848- കഴിഞ്ഞവർഷത്തെ വിദ്യാർത്ഥി പ്രവേശനം (കണക്കെടുപ്പിനുശേഷം
Post a Comment
Thanks