'അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ'; നിലമ്പൂരിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ വി വി പ്രകാശിന്റെ മകളുടെ കുറിപ്പ്


നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതില്‍ പ്രതികരിച്ച്‌ 2021ല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മുൻ ഡിസിസി പ്രസിഡന്റും ആയിരുന്ന വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്.'അച്ഛാ നമ്മള്‍ ജയിച്ചൂട്ടോ, അന്നും ഇന്നും എന്നും പാർട്ടിക്കൊപ്പം'- എന്നാണ് ഫേസ്‌ബുക്കില്‍ വി വി പ്രകാശിന്റെ ചിത്രം പങ്കുവച്ച്‌ നന്ദന കുറിച്ചത്.


നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിച്ച്‌ മൂന്നാം സ്ഥാനത്തെത്തിയ പി വി അൻവർ വിവി പ്രകാശിന്റെ വീട്ടിലെത്തിയാണ് പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

Post a Comment

Thanks

Previous Post Next Post