രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധമാര്‍ച്ച്


  തിരുവനന്തപുരം  രാജ്ഭവനിലേക്ക് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ പ്രകടനം. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രത്തിന് മുന്‍പില്‍ വിളക്ക് തെളിയിച്ചു വെച്ചിരുന്നതില്‍ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയതിന്റെ തുടര്‍ച്ചയായാണ് പ്രകടനവുമായി ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്കെത്തിയത്. മന്ത്രി ഇറങ്ങിപ്പോയതിനുപിന്നാലെ രാജ്ഭവന്റെ പ്രസ്താവന വന്നിരുന്നു. ഭരണഘടനയുടെ ആമുഖമുള്‍പ്പെടെ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാകമ്മിറ്റി പ്രകടനം നടത്തിയത്.


മന്ത്രി പരിപാടിയില്‍ പങ്കെടുക്കാനെത്തി ഷോ കാണിച്ചുവെന്നും പ്രകടനത്തിനായി എഴുതി തയ്യാറാക്കിയ പ്രസംഗവുമായി വന്നെന്നും രാജ്ഭവന്‍ പ്രതികരിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്ക് തെറ്റായ സന്ദേശമാണ് വിദ്യാഭ്യാസമന്ത്രി നല്‍കിയതെന്നും രാജ്ഭവന്‍ പറഞ്ഞു. മന്ത്രിയുടെ പെരുമാറ്റം ഗവര്‍ണറെ അപമാനിക്കുന്നതാണെന്നും രാജ്ഭവന്‍ ഭാരതാംബയുടെ ചിത്രം വിദ്യാഭ്യാസമന്ത്രിയ്ക്ക് അറിയില്ലെന്ന് പറയുന്നത് നാണക്കേടാണെന്നും രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.


രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലെത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബുധനാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഭാരതാംബ ചിത്രത്തെ കുറിച്ചൊരു പ്രതികരണവും നടത്തിയിരുന്നു.


Post a Comment

Thanks

Previous Post Next Post