അങ്ങാടിപ്പുറം മേൽപ്പാലത്തിന് സമീപം കട്ട വിരിക്കുന്നതിനായി മേൽപ്പാലം അടച്ചു


കോഴിക്കോട്ട് നിന്ന് പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വള്ളുവമ്പ്രം-മഞ്ചേരി-പാണ്ടിക്കാട് വഴിയും, ചെറിയ വാഹനങ്ങൾ ഓരാടംപാലം- വലമ്പൂർ-പട്ടിക്കാട് റോഡ് വഴിയും തിരിഞ്ഞു പോകണം. 

കോഴിക്കോട് ഭാഗത്തു നിന്ന് അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വാഹനങ്ങൾ ഓരാടംപാലം-ഏറാന്തോട് - തരകൻ സ്കൂൾ റോഡ് വഴിയും തിരിഞ്ഞു പോകേണ്ടതാണ്,


പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മേൽപറഞ്ഞ റോഡുകളിലൂടെ തിരിച്ചും പോകേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha