പരപ്പനങ്ങാടി:കണ്ണൂർ യൂണിവേഴ്സിറ്റി, പഞ്ചവത്സര എൽ എൽ ബി പ്രവേശന പരീക്ഷയിൽ 11-)o റാങ്ക് കരസ്ഥമാക്കിയ ഫഹ്‌മ ചപ്പങ്ങത്തിലിനെ ഇൻസൈറ്റ് കലാ കായിക സാംസ്കാരിക വേദി, കീരനല്ലൂർ ആദരിച്ചു. മികച്ച വിജയത്തിലൂടെ നാടിന്റെ അഭിമാനമായ ഫഹ്‌മയ്ക്ക്,വീട്ടിലെത്തിച്ചേർന്നാണ് ഭാരവാഹികളും പ്രവർത്തകരും ക്ലബ്ബിന്റെ ഉപഹാരം സമ്മാനിച്ച് ആദരം അർപ്പിച്ചത്.
പാലത്തിങ്ങൽ, ചീരപ്പിങ്ങൽ സ്വദേശി ചപ്പങ്ങത്തിൽ മുജീബിന്റെ മകളാണ് ഫഹ്‌മ.ക്ലബ്ബ് മാനേജർ റിയാസ് മുൻ സെക്രട്ടറി പ്രവീൺ എക്സിക്യൂട്ടീവ് അംഗം വിബീഷ് വിക്രം എന്നിവർ നേതൃത്വം നൽകി. നാട്ടു കാരണവന്മാരായ അബൂബക്കർ, വേലായുധൻ, വാർഡ് കൗൺസിലർ അസീസ് കൂളത്ത്, ക്ലബ്ബ് പ്രവർത്തകരായ ഇസ്ഹാഖ്,അസറുദ്ധീൻ, ആസിഫ്, മുഹമ്മദാലി, ശറഫുദ്ധീൻ, സൽമാൻ എന്നിവർ പങ്കെടുത്തു.
Post a Comment
Thanks